അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ വൈകുന്നു; അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ വൈകുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. കൊവിഡ് വ്യാപന സാഹചര്യത്തില്‍ അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നേരത്തെ സുപ്രീംകോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

ഇതോടൊപ്പം അവര്‍ക്ക് ഭക്ഷണവും യാത്രാ സൗകര്യവും ഒരുക്കണം എന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.

 

Top