ഫുട്‌ബോള്‍ ക്ലബ്ബായ ആര്‍സണലില്‍ 22 വര്‍ഷം മാനേജരായി നിന്നത് വലിയ തെറ്റായിപ്പോയതായി ക്ലബ്ബ് മാനേജര്‍ ആര്‍സെന്‍ വെങ്കര്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെങ്കര്‍ ഇപ്രകാരം പറഞ്ഞത്.
68 കാരനായ വെങ്കര്‍ 1996 ലാണ് ടീം മാനേജറായി പ്രവേശിക്കുന്നത്. അടുത്തിടെയാണ് അദ്ദേഹം ക്ലബ്ബില്‍ നിന്നും പുറത്ത് പോകുന്നത്. തുടര്‍ച്ചയായ 22 വര്‍ഷം ഒരേ ക്ലബ്ബില്‍ തന്നെ നിന്നതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ മിസ്‌റ്റേക്ക് എന്നാണ് വെങ്കര്‍ അഭിപ്രായപ്പെട്ടത്.
ഞാന്‍ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു, മാറ്റമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വെല്ലുവിളികള്‍ ഞാന്‍ ഏറ്റെടുക്കാറുണ്ട്. വെങ്കര്‍ പറഞ്ഞു. താന്‍ ജോലിക്കായി എല്ലാം മാറ്റി വെച്ചു. തന്റെ വേണ്ടപ്പെട്ടവരെ ശ്രദ്ധിച്ചില്ല. തനിക്ക് ചുറ്റുമുള്ളവരെ വേദനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.