അമേരിക്കൻ സൈനിക ഹെലികോപ്റ്ററിന്റെ ജനൽ ജപ്പാൻ സ്കൂളിൽ തകർന്ന് വീണു

ടോക്കിയോ : അമേരിക്കൻ സൈനിക ഹെലികോപ്റ്ററിന്റെ തകരാറിലായ ജനൽ തെക്കൻ ജപ്പാനിലെ സ്കൂളിൽ തകർന്ന് വീണു.

ഫുത്തേമ മറൈൻ എയർബേസിന് സമീപമുള്ള ഒരു പ്രാഥമിക സ്കൂളിൽ അപകടം നടന്നത്. എന്നാൽ സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

സംഭവം വളരെ ഗുരുതരമാണെന്നും,ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചുവെന്നും അമേരിക്കൻ സൈന്യം അറിയിച്ചു.

ഇത് ഖേദകരമായ ഒരു സംഭവമാണ്. നിങ്ങളെ അപകടം ബാധിച്ചതിൽ ഞങ്ങൾ മാപ്പുചോദിക്കുന്നുവെന്നും സൈനിക പ്രസ്താവനയിൽ അധികൃതർ വ്യക്തമാക്കി.

ഒക്കിനാവയിലെ ശൂന്യമായ സ്ഥലത്ത് ഇറങ്ങിയതിന് ശേഷം അമേരിക്കൻ സൈനിക ഹെലികോപ്റ്റർ പൊട്ടിത്തെറിച്ചതിന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം.

ഇത്തരത്തിലുള്ള സംഭവം സ്കൂളിലെ ആളുകളെ മാത്രമല്ല, ഒകിനാവയിലെ എല്ലാ ജനങ്ങളെയും ആശങ്കപ്പെടുത്തുന്നു. ഇനി ഒരിക്കലും ഇത്തരം അപകടങ്ങൾ സംഭവിക്കരുത് എന്നും , അതിനായി നടപടികൾ സ്വീകരിക്കണമെന്നും ജപ്പാൻ സർക്കാർ വക്താവ് യോഷിഹിദ് സുഗ പറഞ്ഞു.

Top