regulation for new year celebration

കൊച്ചി: കൊച്ചിയില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ആഘോഷങ്ങള്‍ പന്ത്രണ്ടരയ്ക്ക് മുന്‍പ് അവസാനിപ്പിക്കണം. ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം എന്നാല്‍ സംഗീതനിശകള്‍ സംഘടിപ്പിക്കാം.

പരിപാടികളില്‍ മതിയായ വെളിച്ചം ഉറപ്പാക്കണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാകണം പാര്‍ട്ടികള്‍.

മദ്യം വിളമ്പാം പക്ഷേ അബ്കാരി നിയമവും ചട്ടവും പാലിച്ചേ ആഘോഷം പാടുള്ളു.ഡിജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ ഷാഡോ പൊലീസിന്റെ സംഘമുണ്ടാകും.

Top