തിരുവനന്തപുരം: വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും.
വൈദ്യുതി യൂണിറ്റിന് 10 പൈസ മുതല്‍ 50 പൈസ വരെ കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശ നല്‍കി. ഫെബ്രുവരിയില്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചേക്കും.
ആഭ്യന്തര ഉത്പാദനം 15 ശതമാനം മാത്രമാണ്. 40 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബാംഗങ്ങളെ ഒഴിവാക്കും. അതേസമയം, 500 യൂണിറ്റിന് മുകളില്‍ നിലവിലെ നിരക്ക് തുടരണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
സംസ്ഥാനത്തെ അണക്കെട്ടുകളിലെ സംഭരണശേഷിയുടെ പകുതി പോലും വെള്ളമില്ലാത്ത സാഹചര്യത്തിലാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്.