പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന രഹന ഫാത്തിമയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന അപേക്ഷ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തള്ളി.
ജയിലില്‍ എത്തി പൊലീസിന് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാമെന്നാണ് കോടതി അറിയിച്ചത്. രഹനയുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ചയാണ് പരിഗണിക്കുന്നത്.
രഹനയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രഹനയെ മൂന്നു ദിവസത്തേയ്ക്ക് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. ബിജെപി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോനാണ് രഹനയ്‌ക്കെതിരെ ഒക്ടോബര്‍ 20നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്.