കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ അശുദ്ധിയാകുമെന്ന് പറഞ്ഞ ശബരിമല തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹ്ന ഫാത്തിമ. സ്ത്രീത്വത്തെ അപമാനിക്കുകയാണ് തന്ത്രി ചെയ്തത്. ഇത്തരം മാനസിക അവസ്ഥയിലുള്ളവര്‍ ശബരിമലയില്‍ ഉള്ളിടത്തോളം കാലം ഇനി അങ്ങോട്ടേക്കില്ലെന്നും രഹന പറഞ്ഞു. ശബരിമലയില്‍ ആക്ടിവിസം തെളിയിക്കാനോ ആദ്യ സ്ത്രീയെന്ന ഖ്യാതിക്കോ വേണ്ടിയല്ല പോയതെന്നും രഹന വ്യക്തമാക്കി.
ശബരിമല കയറുന്നതിന് മുന്‍പ് കളക്ടറെയും, ഐജിയെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സുരക്ഷ നല്‍കുമെന്ന ഉറപ്പിലാണ് പമ്പയിലെത്തിയതെന്നും രഹന പറഞ്ഞു.
ബിജെപി നേതാവ് കെ. സുരേന്ദ്രനുമായി നേരിട്ട് പരിചയമില്ല. മാധ്യമങ്ങളിലൂടെ മാത്രമെ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. രണ്ട് വര്‍ഷം മുന്‍പ് സുരേന്ദ്രന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ ടാഗ് ചെയ്തത് പരിചയത്തിന്റെ പേരിലല്ല. സമാനചിന്താഗതിയായതിനാല്‍ ഫെയ്‌സ്ബുക്കില്‍ ടാഗ് അഭ്യര്‍ത്ഥന വന്നപ്പോള്‍ താന്‍ സ്വീകരിക്കുകയായിരുന്നുവെന്നും രഹന വ്യക്തമാക്കി.