ഇന്ത്യയില്‍ നിലവില്‍ വില്‍പനയിലുള്ള വെര്‍നയുടെ അപ്‌ഡേറ്റഡ് വേര്‍ഷനുമായി ഹ്യുണ്ടായി റെന വിപണിയില്‍. 93 ബി എച്ച് പി കരുത്തേകുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ഹ്യുണ്ടായി റെന വന്നെത്തുന്നത്.
ചൈനീസ് വിപണിയിലാണ് റെന ഹ്യുണ്ടായി ആദ്യമായി അവതരിപ്പിച്ചത്. ഹ്യുണ്ടായിയുടെ ഫ്‌ളൂയിഡിക് സ്‌കള്‍ച്ചര്‍ 2.0 ഡിസൈന്‍ തത്വത്തിലാണ് റെന ഒരുങ്ങുന്നത്.
പുതിയ വെര്‍നയോടും എലാന്‍ട്രയോടും സാമ്യത പുലര്‍ത്തുന്ന ഫ്രണ്ട് സ്‌റ്റൈലിംഗാണ് റെനയ്ക്കുള്ളത്. എന്നാല്‍ പുതിയ ഹ്യുണ്ടായി വെര്‍ന ഇതുവരെയും ഇന്ത്യന്‍ വിപണികളില്‍ എത്താത്ത പശ്ചാത്തലത്തില്‍ റെനയുടെ ഇന്ത്യന്‍ വരവ് അനിശ്ചിതത്വത്തിലാണ്.
വീതിയേറിയ ഹെക്‌സഗണല്‍ ഗ്രില്ലും, വലുപ്പമേറിയ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളുമാണ് റെനയില്‍ ഒരുക്കിയിരിക്കുന്നത്.
റെനയുടെ വരവുമായി ബന്ധപ്പെട്ട് ഹ്യുണ്ടായി ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2017 അവസാനത്തോടെയാകും പുതിയ വെര്‍നയെ ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിക്കുക.