തിരുവനന്തപുരം : മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ വാട്‌സ് ആപ് സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
ജീവനക്കാരന്‍ സര്‍വീസില്‍ തുടരുന്നത് അന്വേഷണത്തിന് ഭീഷണിയാണെങ്കില്‍ മാത്രമേ സസ്‌പെന്‍ഷന്‍ തുടരേണ്ടതുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരനെതിരെ മറ്റ് ആരോപണങ്ങള്‍ നിലവിലില്ലെന്ന് വിലയിരുത്തിയ കോടതി തിരിച്ചെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്ത് കണ്ടക്ടറായ തിരുവനന്തപുരം മരിയാപുരം സ്വദേശി എസ്. പ്രശാന്ത് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മെയ് പത്തിനാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്.