തിരുവനന്തപുരം: പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി കടത്തിക്കൊണ്ടുപോകുന്നത് മനുഷ്യക്കടത്തിനു തുല്യമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ.
ഇതിനോടകം 11 പരാതികള്‍ കൈമാറിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം ഡിജിപി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും രേഖാ ശര്‍മ പറഞ്ഞു.
മാത്രമല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ഹാദിയ പറഞ്ഞിട്ടില്ലെന്നും, വീട്ടുകാര്‍ ഉപദ്രവിക്കുന്നുവെന്ന ഹാദിയയുടെ വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാകാമെന്നും അവര്‍ വ്യക്തമാക്കി.