കൊച്ചി: ഇ പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധു നിയമന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
കേസ് തുടരണമോയെന്ന് വിജിലന്‍സിന് തീരുമാനിക്കാം. അന്വേഷണ സാധ്യതയില്ലെങ്കില്‍ കേസ് എഴുതി തള്ളാനും വിജിലന്‍സിന് അനുമതി നല്‍കി.
ഈ കേസില്‍ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കില്‍ അതു വിജിലന്‍സിന്റെ തീരുമാനം അനുസരിച്ച് മാത്രമാകുമെന്നും കോടതി പറഞ്ഞു.
കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എം.ഡി സ്ഥാനത്ത് പി.കെ ശ്രീമതി ടീച്ചറിന്റെ മകന്‍ സുധീര്‍ നമ്പ്യാരെയും കേരള ക്ലെയ്‌സ് ആന്‍ഡ് സെറാമിക്‌സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെയും നിയമിച്ചുവെന്നുമാണ് ജയരാജനെതിരെയുണ്ടായിരുന്ന കേസ്.
ഇതേ തുടര്‍ന്ന് ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.