ആലപ്പുഴ: ആറുവയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കനായ ബന്ധുവിന് 42 വര്‍ഷം തടവ്. ആലപ്പുഴയിലെ പ്രത്യേക കോടതിയാണ് തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചത്. 2022-ല്‍ നെടുമുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നത്.്
പ്രതിയുടെ വീട്ടിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. പീഡനവിവരം സ്‌കൂളില്‍നിന്നാണ് പോലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിഴത്തുകയില്‍ അന്‍പതിനായിരം രൂപ പെണ്‍കുട്ടിയ്ക്ക് നല്‍കാനും ഉത്തരവിലുണ്ട്.