റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്ക് ബന്ധുക്കളും അനുയായികളും വിട നല്‍കി

മോസ്‌കോ: ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്ക് ബന്ധുക്കളും അനുയായികളും വിട നല്‍കി. പൊലീസിന്റെ കനത്ത നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ആയിരത്തിലേറെ ആളുകള്‍ അന്ത്യോപചാര ചടങ്ങുകള്‍ നടന്ന മോസ്‌കോയുടെ തെക്കുകിഴക്കുള്ള മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ തടിച്ചുകൂടി. ഇവിടെ നിന്നു രണ്ടര കിലോമീറ്റര്‍ അകലെയുള്ള സെമിത്തേരിയിലാണു സംസ്‌കാരം നടത്തിയത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ കടുത്ത എതിരാളിയായ നവല്‍നി കഴിഞ്ഞ 16നാണ് അതിശൈത്യമേഖലയായ യമോല നെനറ്റ്‌സ് പ്രവിശ്യയിലെ ജയിലില്‍ മരിച്ചത്. സംസ്‌കാരം നടക്കുന്ന സമയത്ത് എല്ലാ നഗരങ്ങളിലും അനുസ്മരണം നടത്താന്‍ നവല്‍നിയുടെ അനുയായികള്‍ ആഹ്വാനം ചെയ്തിരുന്നു.

Top