തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഡബ്ല്യു ഐ പി ആര്‍ 7ല്‍ നിന്ന് 8 ആക്കി മാറ്റി. ഇതോടെ കൂടതല്‍ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാകും.
ജനസംഖ്യാ അനുപാതം കണക്കാക്കിയാണ് നിലവില്‍ ഓരോ മേഖലകളിലും നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്നത്. ആയിരം പേര്‍ ജനസംഖ്യ ഉള്ള സ്ഥലങ്ങളില്‍ 7 പേര്‍ക്ക് രോഗം വന്നാല്‍ നിയന്ത്രണങ്ങള്‍ എന്നായിരുന്നു നിലവിലെ സ്ഥിതി. എന്നാല്‍ ഇത് എട്ടാക്കി മാറ്റാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്.