ന്യൂഡല്‍ഹി: റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ കടബാധ്യത തീര്‍ക്കാന്‍ 2017 ഡിസംബര്‍ വരെ സാവകാശം ലഭിച്ചതായി അനില്‍ അംബാനി.
ഈ കാലയളവിനുള്ളില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കമ്പനിയുടെ വായ്പ, ഓഹരികളാക്കി മാറ്റില്ല. ഈ പദ്ധതിയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് കൂടി അദ്ദേഹം അറിയിച്ചു.
ജ്യേഷ്ഠന്‍ മുകേഷ് അംബാനിയുമായി വളരെ നല്ല ബന്ധമാണ് ഉള്ളതെന്നും അതേസമയം, റിലയന്‍സ് കമ്യൂണിക്കേഷന്‍സും മുകേഷിന്റെ റിലയന്‍സ് ജിയോയും വേറെ വേറെ കമ്പനികളായി തുടരുമെന്നും. റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ ഗ്രൂപ്പ് കമ്പനികളുടെ ആവശ്യമില്ലെന്നും അനില്‍ അംബാനി അറിയിച്ചു.
റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ 45,000 കോടി രൂപയുടെ കടബാധ്യത 20,000 രൂപയായി കുറക്കാന്‍ ആണ് ഡിസംബര്‍ വരെ സാവകാശം ലഭിച്ചിരിക്കന്നത്.