മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സ്‌പെക്ട്രം വില്പന കേന്ദ്ര ടെലികോം വകുപ്പ് തടഞ്ഞു. ഇതോടെ കടക്കെണിയിലായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് വില്‍ക്കാനുള്ള അനില്‍ അംബാനിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി ആയിരിക്കുകയാണ്.
റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ മുന്‍ ബാധ്യതകള്‍ റിലയന്‍സ് ജിയോ ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് ഇടപാട് തടഞ്ഞത്.