പേമെന്റ് ബാങ്ക് തുടങ്ങാന്‍ പദ്ധതിയുമായി റിലയന്‍സ് ജിയോ

രുന്ന ഡിസംബറില്‍ പേമെന്റ് ബാങ്ക് തുടങ്ങാന്‍ പദ്ധതിയൊരുക്കുകയാണ് ജിയോ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്നുള്ള കമ്പനിയുടെ സംയുക്ത സംരംഭമായിരിക്കും ഇതെന്നാണ് വിവരം.

മുന്‍പ് ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജിയോ പേമെന്റ് ബാങ്കിന് പിഴവുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാലതാമസം ഉണ്ടായതെന്നാണ് വിവരം.

എന്നാല്‍ കമ്പനിയുടെ ലക്ഷ്യം ബാങ്കിങ് അല്ലെന്നും പേമെന്റ് ബാങ്കിലൂടെ പുതിയ കസ്റ്റമേഴ്‌സിനെ നെറ്റ് വര്‍ക്കിലേക്ക് കൂട്ടിചേര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ പറഞ്ഞു.

2015 ആഗസ്റ്റിലാണ് പേമെന്റ് ബാങ്ക് തുടങ്ങാന്‍ ജിയോയ്ക്ക് ആര്‍ബിഐയുടെ അനുമതി ലഭിച്ചത്.

ഏറ്റവും വേഗതയേറിയ 4ജി നെറ്റ്‌വര്‍ക് ആയി മാറിയിരിക്കുകയാണ് ജിയോ.

ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫോ ഇന്ത്യ(ട്രായ്) നല്‍കുന്ന വിവരം അനുസരിച്ച് ശരാശരി 18.43 എംബിപിഎസ്നെറ്റ്‌വര്‍ക്ക് വേഗതയാണ്‌ രേഖപെടുത്തിയിരിക്കുന്നത്.

എല്‍ടിഇ സ്പീഡില്‍ ജിയോ മുന്നിലെത്തുന്നില്ലെങ്കിലും മൊത്തം മൊബൈല്‍ ഡേറ്റ അനുഭവത്തില്‍ ജിയോയാണ് മുന്നിട്ട് നില്‍ക്കുന്നതെന്ന് കമ്പനി പറയുന്നു.

Top