ജിയോ ടിവിയുടെ ‘വെബ് വെര്‍ഷന്‍’ അവതരിപ്പിച്ചു ; പരിപാടികള്‍ സൗജന്യമായി കാണാം

jiotv

റിലയന്‍സ് ജിയോ കുറച്ചു നാളുകളായി പുതിയ സവിശേഷതകള്‍ കണ്ടെത്താനുള്ള തിരക്കിലായിരുന്നു. അടുത്തിടെ കമ്പനി അവതരിപ്പിച്ച ‘ഹെലോ ജിയോ’ അതിനുദാഹരണമാണ്.

ഇതിന് പിന്നാലെ റിലയന്‍സ് ജിയോ ടിവിയുടെ വെബ് വെര്‍ഷനും അവതരിപ്പിച്ചിരിക്കുകയാണ്.

500ല്‍ അധികം ടിവി ചാനലുകള്‍ ലഭ്യമായ ജിയോ ടിവി ഇതുവരെ മൊബൈല്‍ അപ്പില്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ.

ഇനിമുതല്‍ ആപ്പിന്റെ സഹായമില്ലാതെ തന്നെ വെബ് ബ്രൗസര്‍ വഴി ജിയോ ടിവി സൗജന്യമായി കാണാന്‍ സാധിക്കും. മൊബൈലിന് സമാനമാണ് ജിയോ ടിവിയുടെ വെബ് വെര്‍ഷനും.

ചാനലുകള്‍ തിരിശ്ചീനമായാണ് നല്‍കിയിരിക്കുന്നത്. എസ്ഡി, എച്ച്ഡി ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. എല്ലാ ബ്രൗസറുകളിലും ഈ സേവനം ലഭിക്കും.

ജിയോ ടിവി, ജിയോ സിനിമ, ജിയോ മ്യൂസിക് തുടങ്ങി നിരവധി ആപ്പുകള്‍ റിലയന്‍സ് ജിയോയില്‍ ലഭ്യമാണ്. ജിയോ പ്രൈം വരിക്കാര്‍ക്ക് സൗജന്യമായാണ് സേവനങ്ങള്‍ നല്‍കുന്നത്.

വെബില്‍ ജിയോ ടിവി കാണാന്‍ ആഗ്രഹിക്കുന്നവര്‍, http://jiotv.com/website സന്ദര്‍ശിച്ച് ജിയോ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാം.

ജിയോ സിം നമ്പരും പാസ്‌വേഡും ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാവുന്നതാണ്. ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിച്ച് ചാനലുകള്‍ കാണാനാകും.

ജിയോ ടിവിയല്‍ 550 ലൈവ് ടിവി ചാനലുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ നല്‍കുന്നത് 200-250 ചാനലുകള്‍ മാത്രമാണ്.

Top