രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായി റിലയന്‍സ് ജിയോ

മുംബൈ: 19 മാസങ്ങള്‍കൊണ്ട് ഇന്ത്യന്‍ വിപണി കീഴടക്കിയ റിലയന്‍സ് ജിയോ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 6,128 കോടി രൂപയാണ് ജിയോയുടെ മൊത്തവരുമാനം.

വിപണിയില്‍ മുന്നിലുള്ള ഭാരതി എയര്‍ടെല്ലിനേക്കാള്‍ 12 ശതമാനം കുറവാണിത്. 7087 കോടി രൂപയാണ് എയര്‍ടെല്ലിന്റെ വരുമാനം. ജിയോയുടേതിനേക്കാള്‍ 12 ശതമാനം അധികമാണിത്.

രണ്ടുവര്‍ഷത്തിനുള്ളില്‍ 25.6 ശതമാനം വിപണിവിഹിതം നേടാന്‍ ജിയോയ്ക്കായി. രണ്ട് ദശാബ്ദം മുന്‍പ് വിപണിയിലെത്തിയ ഐഡിയയ്ക്കും വൊഡാഫോണും യഥാക്രമം 21 ശതമാനവും 16.6 ശതമാനവുമാണ് വിപണി വിഹിതം നിലനിര്‍ത്താനായത്.

Top