കോല്‍ക്കത്ത: മമതത ബാനര്‍ജിയുടെ ഭരണത്തിന്‍കീഴില്‍ വെസ്റ്റ് ബംഗാള്‍ ബെസ്റ്റ് ബംഗാള്‍ ആയെന്ന് പ്രശംസിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.
ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കവേയായിരുന്നു മുകേഷ് അംബാനിയുടെ പ്രശംസ.
കുറഞ്ഞ വളര്‍ച്ചാ നിരക്കിനോട് ബംഗാള്‍ വിട പറഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ ബംഗാള്‍ കടുവയെപോലെ ഭാവിയെ നോക്കി കുതിക്കുകയാണ്. ഇന്ന് സംസ്ഥാനം വ്യവസായ സൗഹൃദമാണ്. മമതയുടെ നേതൃത്വത്തിന്‍കീഴില്‍ വെസ്റ്റ് ബംഗാള്‍ ബെസ്റ്റ് ബംഗാള്‍ ആയി മാറി- മുകേഷ് പറഞ്ഞു.
പശ്ചിമബംഗാളില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. ടെലികോം, പെട്രോളിയം റീട്ടെയ്ല്‍ ശൃംഖല വ്യാപിപ്പിക്കുന്നതിനുവേണ്ടിയാണിത്.
കൂടാതെ മൊബൈല്‍, സെറ്റ് ടോപ് ബോക്‌സ് എന്നിവയുടെ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള സാധ്യതകളും പദ്ധതിലക്ഷ്യങ്ങളിലുണ്ടെന്നും അദ്ദേഹം വ്യക്തമക്കി.