ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ എല്ലാ ബിസിനസുകളും ഏറ്റെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ എല്ലാ ബിസിനസുകളും ഏറ്റെടുത്ത് റിലയന്‍സ് ഗ്രൂപ്പ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്‌സ് ലിമിറ്റഡ് (ആര്‍ആര്‍വിഎല്‍) ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിന്ന് മുഴുവന്‍ റീട്ടെയില്‍, മൊത്ത, ലോജിസ്റ്റിക്, വെയര്‍ഹൌസിംഗ് ബിസിനസുകളും ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. 24,713 കോടി രൂപയുടെ ഇടപാടാണ് ഇരു കമ്പനികളും തമ്മില്‍ നടന്നത്.

റീട്ടെയില്‍ ബിസിനസുകള്‍ നടത്തുന്ന ചില കമ്പനികളെ ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ (എഫ്ഇഎല്‍) ലയിപ്പിക്കുന്ന ലയന പദ്ധതിയുടെ ഭാഗമായാണ് ഏറ്റെടുക്കല്‍ നടക്കുന്നതെന്ന് റിലയന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. പദ്ധതി പ്രകാരം വിവിധ ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളായ ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡ്, ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്, ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍ ലിമിറ്റഡ്, ഫ്യൂച്ചര്‍ ബ്രാന്‍ഡ്‌സ് ലിമിറ്റഡ്, ഫ്യൂച്ചര്‍ മാര്‍ക്കറ്റ് നെറ്റ്വര്‍ക്ക് ലിമിറ്റഡ് എന്നിവ ആദ്യം ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ ലയിക്കും.

ലയന പദ്ധതി പ്രകാരം, ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് ഫ്യൂച്ചര്‍ കണ്‍സ്യൂമറില്‍ കൈവശമുള്ള ഓരോ 10 ഷെയറുകള്‍ക്കും ഫെല്ലിന്റെ 9 ഓഹരികള്‍ നല്‍കും. 10 ഓഹരികളുള്ള ഫ്യൂച്ചര്‍ സപ്ലൈ ചെയിനിന്റെ ഓഹരി ഉടമകള്‍ക്ക് 131 ഓഹരികള്‍ ഫെല്ലില്‍ ലഭിക്കും.

Top