മുംബൈ: ഹൈഡ്രോകാര്‍ബണ്‍ ഡിവിഷനിലെ ചില ജീവനക്കാരുടെ ശമ്പളം 10 ശതമാനം കുറയ്ക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. കൊറോണവൈറസിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അവരുടെ ശമ്പളത്തിന്റെ 30 ശതമാനം മുതല്‍ 50 ശതമാനം വരെ ഉപേക്ഷിക്കുമെന്നും ചെയര്‍മാന്‍ മുകേഷ് അംബാനി തന്റെ വേതനം നഷ്ടപരിഹാരമായി കമ്പനിക്ക് നല്‍കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹിറ്റല്‍ ആര്‍ മെശ്വാനി ഒപ്പിട്ട കത്തില്‍ പറയുന്നു.
പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്ന ഹൈഡ്രോകാര്‍ബണ്‍ ഡിവിഷനിലെ ജീവനക്കാര്‍ക്കാണ് ഈ ശമ്പളം വെട്ടിക്കുറവ് ബാധകം. അതില്‍ കുറവ് ശമ്പളം/ വരുമാനം ലഭിക്കുന്നവര്‍ക്ക് നിര്‍ദ്ദേശം ബാധിക്കില്ലെന്നും കത്തില്‍ വ്യക്തമാക്കി.