മുംബൈ: ഓഹരി വിപണിയിലെ കുതിപ്പിന്റെ ബലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയെന്ന നേട്ടവുമായി മുന്നിലെത്തി. ചൊവ്വാഴ്ച 7.47 ലക്ഷം കോടി രൂപയായിരുന്നു മുകേഷ് അംബാനിയുടെ കമ്പനിയുടെ വിപണി മൂല്യ നേട്ടം. ഒന്നാം സ്ഥാനത്തായിരുന്ന ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെയാണ് (ടി.സി.എസ്.) റിലയന്‍സ് പിന്നിലാക്കിയത്.
ചൊവ്വാഴ്ച 2.4 ശതമാനം കുതിപ്പോടെ റിലയന്‍സിന്റെ ഓഹരി വില 1177.80 രൂപയിലെത്തി. സോഫ്റ്റ്വെയര്‍
സര്‍വീസ് രംഗത്തെ ഭീമന്മാരായ ടി.സി.എസിന്റെ ഓഹരിയൊന്നിന് 1930 രൂപ വിലയുണ്ടെങ്കിലും കമ്പനിയുടെ മൊത്തം വിപണി മൂല്യം റിലയന്‍സിന് തൊട്ടു താഴെ 7.39 ലക്ഷം കോടി രൂപയാണ്. ഓഹരി വിലയെ കമ്പനിയുടെ മൊത്തം ഓഹരിയുടെ എണ്ണം കൊണ്ട് ഗുണിച്ചാണ് വിപണി മൂല്യം കണക്കാക്കുന്നത്.