മുംബൈ : രാജ്യത്ത് എട്ട് ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ആദ്യ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഓഹരി വില 2018 ല്‍ 37 ശതമാനം ഉയര്‍ന്നതോടെയാണ് ഇത്രയും വിപണി മൂല്യമുള്ള കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉയര്‍ന്നത്.
വ്യാഴാഴ്ച മാത്രം ഓഹരി വില 1.31 ശതമാനം ഉയര്‍ന്ന് 1,262.50 രൂപയായി. ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് ആരംഭിക്കാനുള്ള കമ്പനിയുടെ പദ്ധതി പ്രഖ്യാപിച്ചതിനുശേഷം നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതോടെയാണ് വില കുതിച്ചുയര്‍ന്നത്.
ഇതോടൊപ്പം റിലയന്‍സ് പുറത്തിറക്കിയ ജിയോ ഫോണ്‍ 2 ഉം നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. ജൂണില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ജിയോ 612 കോടിയുടെ അറ്റാദായം നേടിയിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 510 കോടിയായിരുന്നു കമ്പനിയ്ക്ക് അറ്റാദായമായി ലഭിച്ചിരുന്നത്. 19.9 ശതമാനം വര്‍ധനയാണ് ഉണ്ടായിരുന്നത്.