ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 14 ലക്ഷം കോടി രൂപ കടന്നു. വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില നാലുശതമാനത്തിലേറെ വര്‍ധിച്ചതാണ് വിപണി മൂല്യം കൂടാന്‍ കാരണം.
കമ്പനിയുടെ ഭാഗികമായി അടച്ചുതീര്‍ത്ത ഓഹരികള്‍ വിപണിയില്‍ വേറെയാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതിന്റെ മൂല്യമാകട്ടെ 53,821 കോടിയുമായി. ഇതുകൂടി ചേരുമ്പോഴാണ് മൊത്തംമൂല്യം 14,07,854.41 കോടിയായി ഉയര്‍ന്നത്.
രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയുടെ ഓഹരി വില വെള്ളിയാഴ്ച 4.32ശതമാനമുയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 2,149.70 രൂപയിലെത്തി.