reliance internet car inssurence scheme introduced

വാഹന ഇന്‍ഷൂറന്‍സ് എടുക്കുക എന്നത് തന്നെ വളരെ നൂലാമാലകള്‍ നിറഞ്ഞതാണ്. ഇന്‍ഷൂറന്‍സ് ലഭ്യമാക്കുന്നതും വിചാരിക്കും പോലെ അത്ര എളുപ്പമല്ല.

പോരാത്തതിന് പലര്‍ക്കും എപ്രകാരം ഇന്‍ഷൂറന്‍സ് ലഭ്യമാക്കാമെന്നതിനെ കുറിച്ചും ധാരണയുണ്ടാകില്ല. ചിലപ്പോള്‍ അതിനുള്ള ഏജന്റുമാരെ കണ്ടെത്തി നേരിട്ടോ ഫോണിലൂടെയോ നിരന്തരം ബന്ധപ്പെടേണ്ടതായി വരും അതുമാത്രമല്ല നിരവധി പേപ്പര്‍ വര്‍ക്കുകളും അനുബന്ധമായി ചെയ്യേണ്ടി വരും.

ഇതിന്റെ പിന്നാലെ നടക്കുക എന്നത് തന്നെ മടുപ്പുളവാക്കുന്ന കാര്യമാണ്. ഇനിമുതല്‍ ഇന്‍ഷൂറന്‍സ് നടപടിക്രമങ്ങള്‍ക്കായി ഏജന്റുമാരെ തപ്പിനടന്ന് നിങ്ങളുടെ സമയം പാഴാക്കേണ്ടതായിട്ടില്ല. റിലയന്‍സ് ഇന്‍ഷൂറന്‍സ് നിങ്ങളുടെ ആവശ്യങ്ങള്‍ വളരെ ലളിതമായ രീതിയില്‍ നടപ്പിലാക്കി തരുന്നു.

റിലയന്‍സ് കാര്‍ ഇന്‍ഷൂറന്‍സ് എന്ന പുതിയ പദ്ധതിയിലൂടെ ഇന്റനെറ്റ് വഴി ഇന്‍ഷൂറന്‍സ് ലഭ്യമാക്കുക എന്നതിപ്പോള്‍ ഏറെ സുഗമമാക്കിയിരിക്കുന്നു.

ഇതിന് പ്രത്യേക പണത്തിന്റേയോ സമയചിലവിന്റേയോ ആവശ്യം വരുന്നില്ല നിമിഷനേരത്തിനുള്ളില്‍ ഇന്‍ഷൂറന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

ഇന്റര്‍നെറ്റ് വഴി ഇന്‍ഷൂറന്‍സ് നടപടിക്രമങ്ങള്‍ ചെയ്യുമ്പോള്‍ പതിവായി വേണ്ടിവരുന്ന പേപ്പര്‍ വര്‍ക്കിന്റേയും ആവശ്യം വരുന്നില്ല. നിങ്ങള്‍ചെയ്യേണ്ടത് ഇത്രമാത്രം .ആവശ്യപ്രകാരമുള്ള കാര്യങ്ങളെല്ലാം എന്റര്‍ ചെയ്ത് ഒരു ബട്ടണ്‍ അമര്‍ത്തുകയെ വേണ്ടൂ ഇന്‍ഷൂറന്‍സ് ലഭ്യമാക്കുകയെന്നത് വളരെ എളുപ്പത്തില്‍ സാധിച്ചു.

അതിനായി നിങ്ങളുടെ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങളെല്ലാം വെബ്‌സൈറ്റില്‍ രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്.

വലിയ തലവേദനകളൊന്നുമില്ലാതെ ഇന്‍ഷൂന്‍ഷൂറന്‍സ് എടുക്കുക എന്നത് എത്ര എളുപ്പമായിരിക്കുന്നുവല്ലെ. നിങ്ങള്‍ക്കിനിയൊരു വാഹന ഇന്‍ഷൂറന്‍സ് ആവശ്യമായി വരുന്ന പക്ഷം റിലയന്‍സിന്റെ ഇന്റര്‍നെറ്റ് മുഖേനയുള്ള ഇന്‍സ്റ്റെന്റ് ഇന്‍ഷൂറന്‍സ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

ഇതിനായി റിയലൈന്‍സ് ജെനറല്‍ കാര്‍ ഇന്‍ഷൂറന്‍സ് സന്ദര്‍ശിച്ചാല്‍ മാത്രം മതി.

Top