reliance jio 4g laptop

രാജ്യത്തെ ഇലക്‌ട്രോണിക് വിപണി കൂടി കീഴടക്കാന്‍ പദ്ധതിയിട്ട് റിലയന്‍സ് ജിയോ .

സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം ജിയോ 4ജി ലാപ്‌ടോപ്പുകളും പുറത്തിറക്കുമെന്നാണ്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആപ്പിള്‍ മാക് ബുക്കിന് സമാനമായ ലാപ്‌ടോപ്പാണ് ജിയോ പുറത്തിറക്കുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

4ജി സിം സ്ലോട്ടുമായി പുറത്തിറങ്ങുന്ന ആദ്യ ലാപ്‌ടോപും ഇതായിരിക്കും. 13.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ (ആസ്‌പെക്ട് റേഷ്യോ 16:6)യുള്ള ലാപ്‌ടോപ്പ് മഗ്‌നീഷ്യം ലോഹക്കൂട്ട് ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്.

പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ലാപ്‌ടോപ്പിന്റെ ഇടതു ഭാഗത്തായാണ് 4ജി സിം സ്ലോട്ട് കാണുന്നത്. 12.2 എംഎം കനമുള്ള ലാപ്പിന്റെ ഭാരം 1.2 കിലോഗ്രാമായിരിക്കും.

ഇന്റെല്‍ പ്രീമിയം ക്വാഡ് കോര്‍ സിപിയു, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 128 ജിബി വരെ എസ്എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാം. വിഡിയോ കോളിന്‍ എച്ച്ഡി ക്യാമറ, ബ്ലൂടൂത്ത് 4.0, മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ട്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവ പ്രധാന ഫീച്ചറുകളാണ്.

എന്നാല്‍ റിലയന്‍സ് ജിയോ ലാപ്‌ടോപ്പിനെ കുറിച്ച് ഔദ്യോഗിക പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.

Top