മുംബൈ: റിലയന്‍സ് ജിയോ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഏത് നെറ്റ് വര്‍ക്കിലേയ്ക്കും സൗജന്യ വോയ്‌സ് കോളുകളാണ് ജിയോ നല്‍കുകയെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി വ്യക്തമാക്കി.
ഒരു ജി.ബിക്ക് 50 രൂപ നിരക്കിലായിരിക്കും ജിയോ ഡാറ്റ പ്ലാനുകളുടെ താരിഫ്. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കുന്ന മൊബൈല്‍ സേവനമായിരിക്കും റിലയന്‍സ് ജിയോ എന്നും അംബാനി വ്യക്തമാക്കി.
മുംബൈയില്‍ നടന്ന കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിംഗിലാണ് അംബാനി ജിയോ അവതരിപ്പിച്ചത്.ഇന്ത്യയില്‍ റിലയന്‍സ് ജിയോയ്ക്ക് 70 ശതമാനം കവറേജ് ഉണ്ട്.
തൊണ്ണൂറായിരം ടവറുകളിലൂടെയാണ് ജിയോ നെറ്റ് വര്‍ക്ക് ലഭിക്കുന്നത്.ആറ് ആഴ്ചയ്ക്കകം ജിയോയുടെ ഔദ്യോഗികമായി വിപണി പ്രവേശം ഉണ്ടാകും.
ഡിസംബര്‍ 31 വരെ പൂര്‍ണ സൗജന്യ സേവനം ലഭ്യമാക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. ആര്‍ജിയോ വൈഫൈ സര്‍വീസ് 2017 മാര്‍ച്ചില്‍ ആരംഭിക്കും.
സെപ്റ്റംബര്‍ അഞ്ചു മുതല്‍ വോയ്‌സ്, വീഡിയോ, ആപ്‌സ്, ഡാറ്റ സര്‍വീസുകള്‍ സൗജന്യമായി ലഭിക്കും.
റിലയന്‍സ് ജിയോ സിനിമ വിഭാഗത്തില്‍ 6000 സിനിമകള്‍ ഉള്‍പ്പെടുന്ന ലൈബ്രറിയുണ്ടാകും. ജിയോ മ്യൂസികില്‍ 10 ലക്ഷം പാട്ടുകളുടെ ശേഖരമാണ് ഉണ്ടാവുക.