ദക്ഷിണ കൊറിയന്‍ പിയോംഗ്ചാങ്ങില്‍ നടക്കുന്ന 2018 ഒളിംപിക്‌സ് വിന്റര്‍ ഗെയിംസ് തത്സമയ മത്സരം ജിയോ ടിവിയിലൂടെ കാണാം. ഫെബ്രുവരി 9 മുതല്‍ 25 വരെയാണ് ദക്ഷിണ കൊറിയന്‍ ഒളിംപിക്‌സ് മത്സരങ്ങള്‍ നടക്കുന്നത്. 2018ലെ വിന്റര്‍ ഗെയിംസിന്റെ സംപ്രേക്ഷണാവകാശം ജിയോ ടിവിക്കാണ് ലഭിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയാണ് ഇന്ത്യയില്‍ മത്സരങ്ങളുടെ സംപ്രേക്ഷണത്തിനായി തങ്ങളെ തിരഞ്ഞെടുത്തതെന്ന് ജിയോ അധികൃതര്‍ അറിയിച്ചു. രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ജിയോ ടിവിയിലൂടെ ഒളിംപിക്‌സില്‍ നടക്കുന്ന എല്ലാ മത്സരവും കാണാന്‍ സാധിക്കും. തത്സമയ സംപ്രേക്ഷണത്തിനു ശേഷം ജിയോ ടിവി ഏര്‍പ്പെടുത്തുന്ന എക്‌സ്‌ക്ലൂസീവ് ചാനലുകള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് മത്സരങ്ങള്‍ കാണാമെന്ന് ജിയോ അധികൃതര്‍ അറിയിച്ചു.
ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് മത്സര ഇവന്റുകളും ദൃശ്യങ്ങളും ഏഴു ദിവസത്തെ പ്രത്യേക ക്യാച്ച് ആപ്പ് സംവിധാനത്തിലൂടെ എപ്പോള്‍ വേണമെങ്കിലും കാണാം. ലൈവ് ബ്രോഡ്കാസ്റ്റ്, ഹൈലൈറ്റ് പാക്കേജുകള്‍, മത്സരങ്ങളുടെ ആവര്‍ത്തനങ്ങള്‍ എന്നിവ ഡിജിറ്റല്‍ സംപ്രേക്ഷണമായി ജിയോ നല്‍കും. 15 വിന്റര്‍ കായിക ഇനങ്ങളിലായി 102 മത്സരങ്ങളാണ് പിയോങ്ങ്ചാങ്ങില്‍ നടക്കുന്നത്. ഇന്ത്യയടക്കം 90 രാജ്യങ്ങള്‍ ഒളിംപിക്‌സ് വിന്റര്‍ ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്.