മുംബൈ: വന്‍ ഓഫറുകളുടെ അകമ്പടിയോടെ റിലയന്‍സിന്റെ ജിയോ ഫൈബര്‍ അവതരിപ്പിച്ചു. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി നേരിട്ട് ജിയോ ഫൈബറിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. പകരം പ്രസ്താവനയിലൂടെയായിരുന്നു കമ്പനി ജിയോ ഫൈബറിന്റെ വരവറിയിച്ചത്.
പ്രതിമാസം 699 രൂപ മുതല്‍ 8,499 രൂപ വരെ താരിഫുള്ള വിവിധ പ്ലാനുകളാണ് റിലയന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ താരിഫില്‍ 100 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് സേവനമാകും ലഭിക്കുക. ഏറ്റവും കൂടിയ താരിഫില്‍ ഒരു ജിബിപിഎസ് വേഗം ആസ്വദിക്കാനാകും.
സൗജന്യ ആഭ്യന്തര കോളിംഗ്, അന്താരാഷ്ട്ര കോളിംഗ്, സൗജന്യ വീഡിയോ കോളിംഗ്, ഗെയിമിംഗ്, വിനോദ ആപ്പുകള്‍, ഹോം നെറ്റ്വര്‍ക്കിംഗ്, ഉപകരണ സുരക്ഷ, വര്‍ച്വല്‍ റിയാലിറ്റി അധിഷ്ഠിത സേവനങ്ങള്‍, തുടങ്ങിയ സേവനങ്ങളും ജിയോ ഫൈബര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.