റിലയന്‍സ് ജിയോയുടെ ജിയോ ഫോണ്‍ 2 വിന്റെ രണ്ടാം ഫ്‌ലാഷ് സെയില്‍ 30 ന്

തിരുവനന്തപുരം: റിലയന്‍സ് ജിയോയുടെ ജിയോ ഫോണ്‍ 2 വിന്റെ രണ്ടാം ഫ്‌ലാഷ് സെയില്‍ ഈ മാസം 30 ന് നടക്കും. കഴിഞ്ഞ ദിവസം നടന്ന ജിയോ ഫോണ്‍ 2 വിന്റെ ഫ്‌ലാഷ് സെയിലില്‍ വില്‍പ്പനയ്ക്ക് വച്ച മുഴുവന്‍ ഫോണും നിമിഷങ്ങള്‍ക്കകം വിറ്റുപോയിരുന്നു.

ജിയോ ഫോണിന്റെ ഫ്‌ലാഷ് സെയിലിനായി രജിസ്റ്റര്‍ ചെയ്ത് അനേകം പേരാണ് മുപ്പതാം തീയതിയ്ക്കായി കാത്തിരിക്കുന്നത്. 2,999 രൂപയാണ് ജിയോ ഫോണിന്റെ വില. ആഗസ്റ്റ് 30 ന് ഉച്ചയ്ക്ക് 12 മണിക്ക് ജിയോ വെബ്‌സൈറ്റിലാണ് സെയില്‍ നടക്കുന്നത്.

ജിയോഫോണ്‍ 2ന്റെ ഏറ്റവും ആകര്‍ഷകമായ പ്രത്യേകത എന്നു പറയുന്നത് 4വേ ഉപയോഗിച്ചുളള QWERTY കീപാഡ് ഡിസ്‌പ്ലേയാണ്. കൂടാതെ വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്കായി ഇന്‍ബില്‍റ്റ് പിന്തുണയും ഫോണിനുണ്ട്. ജിയോഫോണ്‍ 2ന് 320×240 പിക്‌സല്‍ QVGA റസല്യൂഷനുളള 2.4 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഡ്യുവല്‍ സിം പിന്തുണയോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 150Mbps ഡൗണ്‍ലോഡ് സ്പീഡും 512എംബി റാമും ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ധിപ്പിക്കാനും സാധിക്കും.

ജിയോഫോണ്‍ 2വിലും അതിന്റെ മുന്‍ഗാമിയെ പോലെ കയോസ് അടിസ്ഥാനമാക്കിയുളളതാണ്. എന്‍എഫ്‌സി, VoWiFi, 4ജി വോള്‍ട്ട്, എഫ്എം, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവയും ഫോണിന്റെ കണക്ടിവിറ്റികളാണ്. 2.4 ഇഞ്ചാണ് ജിയോ ഫോണിന്റ ഡിസ്‌പ്ലേ. വലിയ സ്‌ക്രീനും കീബോര്‍ഡ് സ്‌പേസും ഫോണിനുണ്ട്. 512 എംപി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 128 ജിബി വരെ വര്‍ധിപ്പിക്കാം. 2,000 എംഎഎച്ചാണ് ബാറ്ററി. രണ്ട് നാനോ സിമ്മുകളും ഫോണില്‍ ഉപയോഗിക്കാം. 2 എംപി റിയര്‍ ഫ്രണ്ട് ക്യാമറയാണ്.

Top