രാജ്യത്ത് ടെലികോം മേഖലയില്‍ വന്‍ ചലനം സൃഷ്ടിച്ച റിലയന്‍സ് ജിയോ ഇതാ ക്യാഷ് ബാക്ക് ഓഫറുമായി വീണ്ടും രംഗത്ത്.
300ന് മുകളില്‍ വരുന്ന ജിയോ ഓഫറുകള്‍ക്കാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്. ജിയോ റീചാര്‍ജിന് ക്യാഷ് ബാക്ക് ലഭിക്കുന്നത് 4 വഴികളിലൂടെയാണ്.
അവ ഇവയൊക്കെയാണ്:
പേടിഎം
ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡിജിറ്റല്‍ മേഖലയില്‍ ഉള്‍പ്പെട്ട പേടിഎം വഴി ജിയോയുടെ 300ന് മുകളിലുള്ള റീചാര്‍ജിന് 76 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇതിനായി റീചാര്‍ജ് ചെയ്യുമ്പോള്‍ ‘PAYTMJIO’എന്ന കോഡ് ഉപയോഗിക്കണം. 24 മണിക്കൂറിനുള്ളില്‍ ക്യാഷ്ബാക്ക് ക്രഡിറ്റാകും.
ആമസോണ്‍ പേ
ആമസോണ്‍ പേ വഴി 99 രൂപയാണ് ജിയോ റീചാര്‍ജിന് ക്യാഷ്ബാക്ക് ലഭിക്കുന്നത്. ആഗസ്റ്റ് 14 മുതല്‍ 19വരെയാണ് ഈ ഓഫര്‍. ഏഴ് ദിവസത്തിനുള്ളില്‍ പണം ആമസോണ്‍ പേ അക്കൗണ്ടില്‍ ക്രഡിറ്റാകും. കൂടാതെ മറ്റ് റീചാര്‍ജിനും ആമസോണ്‍ നവംബര്‍ 30വരെ 20 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ചെയ്യുന്നുണ്ട്.
ഫോണ്‍പേ
ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഡിജിറ്റല്‍ വാലറ്റ് ജിയോ റീചാര്‍ജിന് 75 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്. ആഗസ്റ്റ് 14 മുതല്‍ 21വരെയാണ് ഈ ഓഫര്‍.
മൊബിക്യൂക്ക്
ഈ ഓണ്‍ലൈന്‍ പേമെന്റ് ആപ്പ് വഴി 59 രൂപയാണ് ക്യാഷ് ബാക്കായി ലഭിക്കുന്നത്. ‘JIOMBK’ എന്ന പ്രമോകോഡ് ഉപയോഗിച്ച് സ്വന്തമാക്കാവുന്ന ഈ ഓഫര്‍ 399 രൂപ പ്ലാനിന് മാത്രമെ ലഭ്യമാകുകയുള്ളു.