ന്യൂഡല്‍ഹി: കമ്പനിയുടെ സാന്നിധ്യം ഗ്രാമീണ മേഖലയില്‍ വർധിപ്പിക്കുന്നതിന്റ ഭാഗമായി പ്രാദേശിക തലങ്ങളില്‍ അസംബ്ലിങ് യൂണിറ്റുകള്‍ ആരംഭിക്കാൻ റിലയന്‍സ് ജിയോ.
ചെന്നൈയില്‍ കമ്പനി ഇതിനകം യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. അടുത്തതായി തിരുപ്പതിയിലാണ് ജിയോ യൂണിറ്റ് ആരംഭിക്കുന്നത്. നിലവിലെ ആവശ്യം പരിഗണിച്ചാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ കമ്പനി അസംബ്ലിങ് യൂണിറ്റ് ആരംഭിക്കുന്നത്.
റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ മാതൃ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ആന്ധ്ര സര്‍ക്കാര്‍ കരാറിലെത്തിയിട്ടുണ്ട്. 12 മാസത്തിനകം തിരുപ്പതി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാകുന്നത്.
തിരുപ്പതിയിൽ 15,000 കോടി രൂപയുടെ മുതൽ മുടക്കിൽ 50 ഏക്കര്‍ വിസ്തൃതിയുള്ള പ്രദേശത്ത് ഇലക്ട്രോണിക് മാനുഫാക്ചറിങ് പ്ലാന്റ് നിര്‍മിക്കാനാണ് പദ്ധതി. ഈ പ്ലാന്റില്‍ മൊബൈല്‍ ഫോണുകളും സെറ്റ് ടോപ്പ് ബോക്‌സുകളുമാണ് നിര്‍മിക്കുക.