രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ 4ജിയുടെ പുതിയ പ്രഖ്യാപനം കാത്തിരിക്കുകയാണ് കോടിക്കണക്കിനു വരിക്കാര്‍.
റിലയന്‍സ് കമ്പനിയുടെ സ്ഥാപകന്‍ ധിരുഭായ് അംബാനിയുടെ ജന്മദിനമായ ഡിസംബര്‍ 28 നാണ് ഫ്രീ റിലയന്‍സ് ജിയോയെ സംബന്ധിച്ചുള്ള വലിയ പ്രഖ്യാപനം വരുന്നത്.
4ജി മേഖലയില്‍ കുറഞ്ഞ സമയത്തിനിടെ വന്‍ നേട്ടം കൈവരിച്ച റിലയന്‍സ് ജിയോ 4ജിയുടെ വെല്‍കം ഓഫര്‍ മാര്‍ച്ച് വരെ നീട്ടുമോ എന്നതാണ് എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
മാര്‍ച്ച് വരെ നീട്ടുമെന്ന് നേരത്തെ തന്നെ മുന്‍നിര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ റിലയന്‍സ് തയാറായിരുന്നില്ല.
അതേസമയം, ലഭ്യമായ സൂചനകള്‍ പ്രകാരം വെല്‍കം ഓഫര്‍ മൂന്നു മാസത്തേക്കു കൂടി നീട്ടുമെന്നാണ് കരുതുന്നത്. ബിസിനസ് ഇന്‍സൈഡര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നുണ്ട്.
പുതിയ വരിക്കാര്‍ക്ക് 2017 മാര്‍ച്ച് 31 വരെ ഫ്രീ വെല്‍കം ഓഫര്‍ നല്‍കുമെന്നും കൂടുതല്‍ വരിക്കാരെ ചേര്‍ക്കാന്‍ ഈ പ്രഖ്യാപനത്തിനു സാധിക്കുമെന്നാണ് റിലയന്‍സ് ജിയോ കരുതുന്നത്.
നിലവില്‍ ഡിസംബര്‍ 31 വരെ ഫ്രീ സേവനം ഉപയോഗിക്കാന്‍ സാധിക്കും. ഫ്രീ വെല്‍കം ഓഫര്‍ നീട്ടുന്ന കാര്യം പ്രഖ്യാപിക്കാന്‍ ഡിസംബര്‍ 28 വരെ കാത്തിരിക്കുകയാണ്.
10 കോടി വരിക്കാരാണ് റിലയന്‍സ് ജിയോയുടെ ലക്ഷ്യം.
അതേസമയം, പരിധിയില്ലാ ഉപയോഗത്തില്‍ ജിയോ 4ജി ചില വരിക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതായും ആരോപണങ്ങളുണ്ട്. ഫ്രീ വോയ്‌സ് കോള്‍ 30 മിനിറ്റായി കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
×