ഹോം ബ്രോഡ്ബാന്‍ഡ് വ്യവസായ മേഖല പിടിച്ചെടുക്കാനുള്ള ജിയോയുടെ പദ്ധതികള്‍ രാജ്യത്ത് വ്യാപകമാവുകയാണ്. മാസം 699 രൂപ മുതല്‍ 8,499 രൂപ വരെയുള്ള മികച്ച ജിയോ ഫൈബര്‍ പ്ലാനുകള്‍ കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ ജിയോ ഫൈബറിനൊപ്പം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്ന ഏറ്റവും ആകര്‍ഷണീയമായ ഫീച്ചറുമായി എത്തിയിരിക്കുകയാണ് കമ്പനി. സിനിമ റിലീസ് ദിവസം വീട്ടിലിരുന്ന് ഫസ്റ്റ് ഷോ കാണാനുള്ള സംവിധാനമാണിത്.
തിയ്യറ്ററില്‍ പോകാതെ തന്നെ സിനിമ റിലീസ് ചെയ്ത ദിവസം പുതിയ സിനിമ കാണാന്‍ സാധിക്കുന്ന ഈ സംവിധാനം എല്ലാ പ്ലാനുകള്‍ക്കൊപ്പവും ലഭ്യമാക്കിയിട്ടില്ല. പ്ലാനുകളുടെ കൂട്ടത്തില്‍ ഏറ്റവും വില കുറവുള്ള പ്ലാനാണ് ജിയോയുടെ ഡയമണ്ട് പ്ലാന്‍. 2,499 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്.
സൗജന്യ വോയ്സ് കോളുകള്‍, ടിവി വീഡിയോ കോളിംഗ്, സീറോ-ലേറ്റന്‍സി ഗെയിമിംഗ്, കണ്ടന്റ് ഷെയറിങ് എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന ഡാറ്റാ ട്രാന്‍സ്ഫര്‍ വേഗതയും ആവശ്യത്തിന് ഡൗണ്‍ലോഡ്, അപ്ലോഡ് ലിമിറ്റും ആഗ്രഹിക്കുന്നവര്‍ക്ക് ജിയോ ഫൈബറില്‍ നിന്നുള്ള 3,999 രൂപയുടെ പ്ലാറ്റിനം പ്ലാനും 8,499 രൂപയുടെ ടൈറ്റാനിയം പ്ലാനും തിരഞ്ഞെടുക്കാവുന്നതാണ്.