റിലയന്‍സ് ജിയോ ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിച്ചതിനു പിന്നാലെ ഇ കൊമേഴ്‌സ് മേഖലയെയും ഞെട്ടിക്കൊനൊരുങ്ങുന്നു. ഇതുവരെ കണ്ടിരുന്ന ഇന്റര്‍നെറ്റ് സങ്കല്‍പ്പങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ജിയോയുടെ കടന്നു വരവ്. ഇത്തവണ റീടെയില്‍ രംഗത്തേക്ക് ഇ കൊമേഴ്‌സ് സാധ്യതകളുമായാണ് റിലയന്‍സ് വരുന്നത്.
കിരാന ഒരു ഹിന്ദി വാക്കാണ്. ഇതിന്റെ അര്‍ഥം ചെറിയ, ചെറിയ രീതിയിലുള്ള ഗ്രോസറി ഷോപ്പുകള്‍ എന്നെല്ലാമാണ്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ചെറിയ റീടെയ്ല്‍ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒരു ആപ്പിന് കീഴില്‍ കൊണ്ടുവരിക എന്നതാണ് റിലയന്‍സിന്റെ ഉദ്ദേശം. ഇതിലൂടെ കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങലും വില്‍ക്കലും പേയ്‌മെന്റ് നടത്തലും മാര്‍ക്കറ്റിങ് ചെയ്യലും എന്ന് തുടങ്ങി മൊത്തക്കച്ചവടം വരെ നടത്താനുള്ള സൗകര്യങ്ങള്‍ സാധ്യമാകും. റിലയന്‍സിന്റെ ഇ-കൊമേഴ്‌സ് സൗകര്യങ്ങളും ഇതിലൂടെ ഉപയോഗിക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈയിലെയും അഹമ്മദാബാദിലെയും അയ്യായിരത്തോളം കച്ചവടക്കാര്‍ക്കിടയിലുമാണ് ഈ ആപ്പ് അവതരിപ്പിക്കുന്നത്. ശേഷം ഈ വര്‍ഷം അവസാനത്തോടെ രാജ്യവ്യാപകമായും അവതരിപ്പിക്കും.