റിലയന്‍സ് ജിയോ ഫോണിന്റെ രണ്ടാം പതിപ്പ് അവതരിപ്പിച്ചു

jio

റിലയന്‍സ് ജിയോ ഫോണിന്റെ രണ്ടാം പതിപ്പ് അവതരിപ്പിച്ചു. ജൂലായ് അഞ്ചിന് നടന്ന റിലയന്‍സ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ആദ്യ പതിപ്പിനെക്കാള്‍ ഉയര്‍ന്ന മോഡലായ ജിയോഫോണ്‍ 2 അവതരിപ്പിച്ചത്. ബ്ലാക്ക്‌ബെറി ഫോണുകളെ അനുസ്മരിപ്പിക്കുന്ന രൂപകല്‍പനയിലുള്ള മോഡലിന് 2,999 രൂപയാണ് വില.

ഹോറിസോണ്ടല്‍ ക്യാമറയും ക്യൂവര്‍ട്ടി കീപാഡ്, ഫോര്‍ വേ നാവിഗേഷന്‍ കീ എന്നിവയുള്ള ജിയോഫോണ്‍2 വില്‍ മുന്‍വശത്ത് വിജിഎ ക്യാമറയും, പിന്‍വശത്ത് രണ്ട് മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. റാം 512 എംബിയും ഫോണ്‍ മെമ്മറി 4 ജിബിയുമാണ്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാം. കായ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 2000 എംഎഎച്ചാണ് ബാറ്ററി ശേഷി.

രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഫോണില്‍ വോയ്‌സ് ഓവര്‍ എല്‍ടിഇ അഥവാ വോള്‍ടി സൗകര്യവും വോയ്‌സ് ഓവര്‍ വൈഫൈയും ലഭിക്കും. ജിയോ ഫോണ്‍ ആദ്യ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ജിയോ ഫോണ്‍2 സ്വന്തമാക്കാന്‍ അത്യാകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളും റിലയന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.

Top