ജിയോ പ്ലാറ്റ്ഫോംസ് വിദേശ വിപണിയില്‍ ലിസ്റ്റ് ചെയ്തേക്കും

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) ഡിജിറ്റല്‍, ടെലികമ്മ്യൂണിക്കേഷനായ ജിയോ പ്ലാറ്റ്ഫോംസ് വിദേശ വിപണിയില്‍ ലിസ്റ്റ് ചെയ്തേക്കും. ജിയോ പ്ലാറ്റ്ഫോമുകളില്‍ ആര്‍ഐഎല്‍ 20-25 ശതമാനം വിറ്റശേഷമായിരിക്കുമിതെന്നാണ് സൂചന.

യുഎസ് വിപണിയായ നാസ്ദാക്കിലായിരിക്കും ആദ്യമായി ലിസ്റ്റ് ചെയ്യുക. 2021ല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ച് പ്രമുഖ വിദേശ സ്ഥാപനങ്ങളാണ് 78,562 കോടി രൂപ ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപം നടത്തിയത്. കമ്പനിയുടെ 17.12ശതമാനം ഉടമസ്ഥതാവകാശമാണ് ഇതിലൂടെ ഇവര്‍ക്ക് കൈമാറിയത്.

വിദേശ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകഴിഞ്ഞാല്‍ ആഗോള വിപണിയിലേയ്ക്ക് ചുവടുവെയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Top