ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ ലിമിറ്റഡ് എന്ന കമ്പനി 50 മില്യണ്‍ ഡോളര്‍ അമേരിക്കന്‍ കമ്പനിയായ അംബ്രി ഇന്‍കോര്‍പ്പറേറ്റഡില്‍ നിക്ഷേപിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ ലിമിറ്റഡ്. അംബ്രിയുടെ 42.3 ദശലക്ഷം ഓഹരികള്‍ റിലയന്‍സ് എനര്‍ജി സോളാര്‍ ലിമിറ്റഡ് ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അംബാനി മാത്രമല്ല അംബ്രിയെ നോട്ടം ഇട്ടിരിക്കുന്നത്. ബില്‍ഗേറ്റ്‌സ്, പോള്‍സണ്‍ ആന്‍ഡ് കമ്പനി തുടങ്ങിയവരില്‍ നിന്നായി 141 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് അംബ്രിയിലേക്ക് എത്തുന്നത്. 2010 ല്‍ ആരംഭിച്ച അംബ്രി എന്ന കമ്പനി ബാറ്ററി ടെക്‌നോളജിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജ സംസ്‌കാരം ശക്തിപ്പെടുത്തുക ഇലക്ട്രിസിറ്റി നിരക്കുകള്‍ കുറയ്ക്കുക ഊര്‍ജ്ജ സംവിധാനങ്ങളെ പരമാവധി കാര്യക്ഷമതയിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.