ജിയോക്കു പിന്നാലെ റിലയന്‍സ് ബിഗ് ടിവിയും എച്ച്ഡി ചാനലുകള്‍ സൗജന്യമായി നല്‍കുന്നു

relience-gio

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോക്കു പിന്നാലെ റിലയന്‍സ് ബിഗ് ടിവിയും എച്ച്ഡി ചാനലുകള്‍ സൗജന്യമായി നല്‍കുവാന്‍ ഒരുങ്ങുന്നു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിന്റെ ഭാഗമായി അഞ്ചുവര്‍ഷത്തേയ്ക്കാണ് ചാനലുകള്‍ സൗജന്യമായി നല്‍കാന്‍ ഒരുങ്ങുന്നത്.

ബിഗ് ടിവിയുടെ എച്ച്.വി.ഇ.സി സെറ്റ് ടോപ്പ് ബോക്‌സ് വാങ്ങുന്നവര്‍ക്ക് ഒരുവര്‍ഷം മുഴുവന്‍ എച്ച്ഡി ചാനലുകള്‍ സൗജന്യമായി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷത്തേക്ക് ഫ്രീ ടു എയര്‍ ചാനലുകളും സൗജന്യമായി ലഭിക്കുമെന്നാണ് വിവരം. മാര്‍ച്ച് ഒന്നു മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുവഴി സെറ്റ് ടോപ്പ് ബോക്‌സ് ബുക്ക് ചെയ്യാം.

Top