റിലയന്‍സിന്റെ വിപണിമൂല്യം 100 ബില്യണ്‍ ഡോളര്‍ കടന്നു

മുംബൈ : രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ റിലയന്‍സിന്റെ വിപണിമൂല്യം 100 ബില്യണ്‍ ഡോളര്‍ കടന്നു. ഇന്നലെ ഓഹരി സൂചിക സര്‍വ്വകാല റെക്കോഡില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി വന്‍ നേട്ടം കൈവരിച്ചത്.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിലയന്‍സ് ഈ നേട്ടം കൈവരിക്കുന്നത്. ഇതിന് മുമ്പ് 2007ലാണ് 100 ബില്യണ്‍ ഡോളര്‍ കടന്നത്.
കമ്പനിയുടെ നേട്ടം മുകേഷ് അംബാനിയുടെ ആസ്തിയും വര്‍ധിപ്പിച്ചു. 42 ബില്യണ്‍ ഡോളറാണ് വര്‍ധിച്ചത്.

Top