റാഫേല്‍ യുദ്ധവിമാന കരാര്‍: റിലയന്‍സിനെ പങ്കാളിയാക്കാന്‍ കരാറില്‍ വ്യവസ്ഥ

പാരീസ്:ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഓഫ്‌സെറ്റ് പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥ ഉണ്ടായിരുന്നതായി ഫ്രഞ്ച മാധ്യമമായ മീഡിയ പാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷന്റെ രേഖകകളാണ് നിര്‍ബന്ധിത വ്യവസ്ഥക്ക് തെളിവായി മീഡിയാ പാര്‍ട്ട് മുന്നോട്ട് വെക്കുന്നത്.കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് ഫ്രാന്‍സില്‍ സന്ദര്‍ശനം തുടങ്ങാനിരിക്കേയാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍.

റിലയന്‍സിനെ പങ്കാളിയാക്കിയത് തങ്ങളുടെ സ്വമേധയാ ഉള്ള തീരുമാനമായിരുന്നെന്ന് ദസാള്‍ട്ട് കമ്പനി കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു. ഇന്ത്യാ ഗവണ്‍മെന്റാണ് റിലയന്‍സിനെ പങ്കാളിയാക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഓലാങ് മീഡിയ പാര്‍ട്ടിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു കമ്ബനിയുടെ ഈ നിഷേധം. അതിനെയാണ് ഇപ്പോള്‍ മീഡിയാ പാര്‍ട്ട് റിപ്പോര്‍ട്ട് വെല്ലുവിളിക്കുന്നത്. ഇതോടെ മോദി സര്‍ക്കാര്‍ അനില്‍ അംബാനിക്ക് വഴിവിട്ട സഹായം ചെയ്തതാണെന്ന ആരോപണം ഒന്നു കൂടി ബലപ്പെട്ടിരിക്കയാണ്.

റഫാല്‍ ഇടപാടുകള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഫ്രഞ്ച് കമ്പനിക്ക് ഇന്ത്യയില്‍ നിന്നുള്ള പങ്കാളികളെ തീരുമാനിക്കാന്‍ സ്വാതന്ത്ര്യമില്ലായിരുന്നുവെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാങ്‌സ്വാ ഒലോങ്കും കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

Top