ജിയോയേക്കാൾ ആക്റ്റീവ് യൂസേഴ്സ് എയർടെല്ലിന്

ഫെബ്രുവരിയിലെ ടെലിക്കോം കമ്പനികളുടെ വരിക്കാരെ സംബന്ധിക്കുന്ന കണക്കുകൾ പുറത്ത് വന്നു. ഈ വർഷത്തിന്റെ രണ്ടാം മാസത്തിൽ റിലയൻസ് ജിയോ കൂടുതൽ വരിക്കാരെ ചേർത്തിട്ടുണ്ടെങ്കിലും കമ്പനിക്ക് വിപണി വിഹിതവും ആക്ടീവ് യൂസേഴ്സിന്റെ എണ്ണത്തിലും തിരിച്ചടി നേരിട്ടു. അതേ സമയം പുതിയ വരിക്കാരെ ചേർക്കുന്ന കാര്യത്തിൽ എയർടെലിനെ പിന്നിലാക്കാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. റിലയൻസ് ജിയോ 4.26 ദശലക്ഷം ഉപയോക്താക്കളെയാണ് നെറ്റ്വർക്കിലേക്ക് ചേർത്തത്. എയർടെലിന് 3.73 ദശലക്ഷം വരിക്കാരെ മാത്രമേ ചേർക്കാൻ കഴിഞ്ഞുള്ളൂ.

ഫെബ്രുവരിയിൽ കൂടുതൽ ഉപയോക്താക്കളെ ചേർത്തു എങ്കിലും ആക്ടീവ് യൂസേഴ്സിന്റെ കാര്യത്തിൽ ജിയോ എയർടെലിനേക്കാൾ പിന്നിലാണ്. ജിയോയുടെ വിപണി വിഹിതം ഫെബ്രുവരിയിൽ 33 ശതമാനമായി കുറഞ്ഞു. നവംബറിലെ 33.5 ശതമാനത്തിൽ നിന്നാണ് ഈ കുറവ് ഉണ്ടായിരിക്കുന്നത്. എയർടെല്ലിന്റെ വിപണി വിഹിതം 33.4 ശതമാനത്തിൽ നിന്ന് 34.6 ശതമാനമായി ഉയർന്നു. ഇതിനും പിന്നിലായാണ് വോഡാഫോൺ ഐഡിയ ഉള്ളത്.

Top