ഇന്റർനെറ്റ് വേഗതയുടെ പട്ടികയിൽ റിലയൻസ് ജിയോ ഒന്നാം സ്ഥാനത്ത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്ത് വിട്ട ഏപ്രിൽ മാസത്തിലെ കണക്ക് അനുസരിച്ചാണ് ജിയോ ഒന്നാമത് എത്തിയിരിക്കുന്നത്. ഡൗൺലോഡ് വേഗതയുടെ കാര്യത്തിലാണ് ജിയോ മറ്റ് ടെലിക്കോം കമ്പനികളെ പിന്നിലാക്കിയിരിക്കുന്നത്. ജിയോ വിപണി വിഹിതത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തുള്ള ടെലിക്കോം കമ്പനിയാണ്. വിഐ വിപണി വിഹിതത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ്.
മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്ന വേഗതയുമായി താരതമ്യപ്പെടുത്തുമ്പോൾ ജിയോ ഉപയോക്താക്കൾക്ക് വലിയ മാർജിനിലുള്ള വേഗതയിൽ നെറ്റ്‌വർക്ക് നൽകാൻ സാധിച്ചിട്ടുണ്ട്. വോഡഫോൺ, ഐഡിയ എന്നിവ ലയിച്ച് വിഐ ആയി മാറിയിട്ടുണ്ടെങ്കിലും ട്രായ് റിപ്പോർട്ട് ഇപ്പോഴും വോഡാഫോൺ, ഐഡിയ എന്നിവ പ്രത്യേകമായിട്ടാണ് കണക്കാകുന്നത്.