ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ തട്ടിപ്പു നടത്തിയ ആലപ്പുഴ നീലംപേരൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു സസ്‌പെന്‍ഷന്‍. ബ്രാഞ്ച് സെക്രട്ടറി കെ.പി സുകുമാരനെ ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇടതുമുന്നണി ഭരിക്കുന്ന നീലംപേരൂര്‍ പഞ്ചായത്തില്‍ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവര്‍ക്കു വിതരണം ചെയ്യാന്‍ എത്തിച്ച ഭക്ഷ്യധാന്യങ്ങളിലാണു സുകുമാരന്‍ തിരിമറി നടത്തിയത്. കാണാതായ ഭക്ഷ്യധാന്യങ്ങള്‍ സുകുമാരന്റെ വീട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു പാര്‍ട്ടി നടപടിയെടുത്തത്.