കനത്ത മഴ; രണ്ട് കോളനികളിലായി 250 ആദിവാസികള്‍ ഒറ്റപ്പെട്ട അവസ്ഥയില്‍

നിലമ്പൂര്‍: നിലമ്പൂരിലെ വഴിക്കടവ് പുഞ്ചക്കൊല്ലിയില്‍ രണ്ട് കോളനികളിലായി 250 ആദിവാസികള്‍ ഒറ്റപ്പെട്ട അവസ്ഥയില്‍. ഇവരെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ അധികൃതര്‍ ശ്രമം നടത്തിയെങ്കിലും ഇവര്‍ തയ്യാറായില്ല.

പ്രദേശത്തെ മറ്റു സ്ഥലങ്ങളുമായി ബന്ധപ്പിക്കുന്ന പാലം കനത്ത മഴയില്‍ തകര്‍ന്നതോടെ കോളനി ഒറ്റപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുകള്‍ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍.

മലവെള്ളപ്പാച്ചിലില്‍ കോരന്‍പുഴ കരകവിഞ്ഞൊഴുകിയതോടെ പുഞ്ചക്കൊല്ലി കോളനി വെള്ളത്തിലാണ്.

Top