ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച നിയന്ത്രിത അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ, കോഴിക്കോട് , എറണാകുളം, വയനാട് ,കോട്ടയം, പത്തനംതിട്ട, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് വെള്ളിയാഴ്ച നിയന്ത്രിത അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി ബാധകം. മറ്റ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമെന്നാണ് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.