ദിലീപിന് ആദ്യ ആശ്വാസം, നടിക്ക് തിരിച്ചടി, പ്രത്യേക കോടതിയും വനിതാ ജഡ്ജിയും ഇല്ല !

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വാദിഭാഗത്തിന് ആദ്യ തിരിച്ചടി. വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.

കേരളത്തെ പിടിച്ചു കുലുക്കിയ കേസില്‍ പ്രത്യേക കോടതി വേണ്ടന്ന് ജില്ലാ കോടതി നിലപാട് സ്വീകരിക്കുക വഴി ഇനി സാധാരണ മറ്റു കേസുകളുടേത് പോലെയേ ദിലീപ് പ്രതിയായ കേസ് പരിഗണിക്കുകയുള്ളൂ.

അതേസമയം, കേസിലെ അനുബന്ധ ഹര്‍ജികളില്‍ വിധി പറയുന്നത് 27ലേക്കു മാറ്റി. രേഖകള്‍ ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജിയും കോടതി അന്നു പരിഗണിക്കും. ഏതൊക്കെ രേഖകള്‍ വേണമെന്നു രേഖാമൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

മാത്രമല്ല, പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതായി അഭിഭാഷകന്‍ ബി.എ.ആളൂര്‍ കോടതിയെ അറിയിച്ചു. പുതിയ അഭിഭാഷകനു വേണ്ടി സുനി അപേക്ഷ നല്‍കി.

Top