കര്‍ഷകര്‍ക്ക് ആശ്വാസം ; തെലുങ്കാനയില്‍ കാലികള്‍ക്കായി ഓണ്‍ലൈന്‍ വിപണി സജ്ജമാക്കുന്നു

തെലുങ്കാന: കേന്ദ്ര സര്‍ക്കാരിന്റെ കാലി നിയന്ത്രണങ്ങള്‍ക്കിടയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കാലികള്‍ക്കായി ഓണ്‍ലൈന്‍ വിപണി സജ്ജമാക്കുകയാണ് തെലുങ്കാന സര്‍ക്കാര്‍.

കാലികളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച്ച പശുബസാര്‍ എന്ന വെബ്‌സൈറ്റ് തുടങ്ങി. pashubazar.telangana.gov.in എന്ന വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈനില്‍ കാലികളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.

വെബ്‌സൈറ്റ് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ചന്തയില്‍ കാലികളെ കൊണ്ടു പോയി വില്‍ക്കുന്ന ബുദ്ധിമുട്ട് കര്‍ഷകര്‍ക്ക് ഒഴിവാക്കാനാവും.

വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റിലും ബാധകമായിരിക്കുമെന്ന് അനിമല്‍ ഹസ്‌ബെന്ററി അസിസ്റ്റന്റ് ഡയറക്ടര്‍ വി ജഗന്നാഥ ചാരി അറിയിച്ചു.

Top