തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് തുടങ്ങുമെന്ന് ധനവകുപ്പ്. ശമ്പളം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് ആക്ഷന്‍ കൗണ്‍സില്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൂന്നാം പ്രവര്‍ത്തി ദിവസമായിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ചരിത്രത്തിലാദ്യമായിട്ടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന് വേണ്ടി കാത്തിരിക്കേണ്ടി വന്നത്.
കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ഇന്ന് ശമ്പളം ലഭ്യമാക്കുമെന്നാണ് ധനവകുപ്പില്‍ നിന്നും ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. ഒന്നും രണ്ടും പ്രവര്‍ത്തി ദിവസങ്ങളില്‍ ശമ്പളം അനുവദിച്ചവര്‍ക്ക് ഇന്ന് മുതല്‍ കിട്ടിത്തുടങ്ങും. ഉച്ചയോടെ ഇടിഎസ്ബി അക്കൗണ്ടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശമ്പളം നല്‍കിത്തുടങ്ങുമെന്നാണ് ധനവകുപ്പിന്റെ ഭാ?ഗത്ത് നിന്നുള്ള വിശദീകരണം. അതേ സമയം മൂന്നാം പ്രവര്‍ത്തി ദിവസം ശമ്പളം കിട്ടുന്നവര്‍ക്ക് ഇനിയും ശമ്പളം വൈകുമോ എന്നൊരു ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്.